വയനാട് : രാജ്യത്തിന്റെ 72 ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പോലീസ് സേനാ വിഭാഗത്തിന്റെ 3 പ്ലാറ്റൂണുകളാണ് ഇത്തവണ പരേഡ് ബേസ് ലൈനില്‍ അണിനിരന്നത്.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ 2020 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിനുളള പോലീസ് മെഡല്‍ ലഭിച്ച ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രകാശന് പി പടന്നയില്‍, വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.കെ മധുസൂദനന് എന്നിവരെ മന്ത്രി ആദരിച്ചു. തുടര്‍ന്ന് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ സംഗീതാധ്യാപകനായ കെ. മോഹനന്റെ നേതൃത്വത്തിലുളള അധ്യാപക സംഘത്തിന്റെ ദേശഭക്തി ഗാനവും അരങ്ങേറി.
