പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജിനു സമീപം നടക്കുന്ന ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു.
ഉന്നതരായ പലരുടെയും ഒത്താശയോടെ ആണ് ഈ കയ്യേറ്റം നടന്നിരിക്കുന്നതെന്നും പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ബിജെപി പറഞ്ഞു.
കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭൂമി അതിര്‍ത്തി നിര്‍ണ്ണയിച്ച് സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി വി.എ സൂരജ് പറഞ്ഞു.