തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അതീവ ഗൗരവതരമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു .അടിയന്തര പ്രമേയത്തിലെ ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ധനമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രമേയത്തില്‍ രൂക്ഷമായ ഭരണ -പ്രതിപക്ഷ പോരാട്ടമാണ് നടന്നത് . ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാട്ടിയെ ന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചത് .