കൊട്ടാരക്കര : കേരളം പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2019 – 2020 അധ്യയന വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു , മെഡിക്കൽ , എൻജിനിയറിംഗ് തുടങ്ങീ മറ്റ് പ്രൊഫഷണൽ അക്കാഡമിക്ക് കോഴ്സുകളിൽ മികച്ച വിജയം നേടിയ സംഘാടനാംഗങ്ങളുടെ കുട്ടികളെ ഇന്ന് ഉച്ചയ്ക്ക് (2021 ജനുവരി 16 ശനിയാഴ്ച ) 3 മണിക്ക് കൊട്ടാരക്കര വനിതാസെൽ കോൺഫെറൻസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. അഡ്വ.പി.അയിഷാപോറ്റി എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ മുഖ്യ അതിഥിയായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി. രവി IPS മുഖ്യാഥിതിയായി എത്തും. മുഖ്യപ്രഭാഷണം ശ്രീ.ഡി.കെ.പൃഥ്വിരാജ് നിർവ്വഹിക്കും
