പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് എംഡി ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്കെതിരേ സി.ഐ.ടിയു. എം.ഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.
വാര്‍ത്താസമ്മേളനം നടത്തിയല്ല എംഡി ഇത്തരം കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്. പ്രസംഗം നടത്തി വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുത്. ഇത്തരം പ്രസ്താവനകള്‍ എംഡി ഒഴിവാക്കണമെന്നും അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിയിലെ എല്ലാ മേഖലയിലും വ്യാപക അഴിമതിയാണെന്നും അടിമുടി അഴിച്ചുപണി വേണമെന്നും എംഡി വ്യക്തമാക്കിയിരുന്നു. 2012-15 കാലഘട്ടത്തിലെ 100 കോടിയോളം രൂപ കാണാനില്ലെന്നും അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. എംഡിയുടെ പ്രസ്താവനയില്‍ തൊഴിലാളി സംഘടനകളും പ്രതിഷേധത്തിലാണ്.