തിരുവല്ല : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് തിരുവല്ലയില്‍ ഇന്ന് എത്തും. പത്തനംതിട്ടയില്‍ നിന്നാണ് വാക്സിന് വിതരണത്തിന് എത്തുന്നത്. തിരുവല്ലയില്‍ താലൂക്ക് ആശുപത്രി, ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് വാക്സിന് സൂക്ഷിക്കുന്നത്. പ്രത്യേക ഐസ് ലൈന്ഡ് റെഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന വാക്സിന് താലൂക്ക് ആശുപത്രിയിലെ പി.പി. യൂണിറ്റില്‍ വെച്ചാണ് ജനങ്ങളില്‍ കുത്തിവെയ്ക്കുന്നത്.ശനിയാഴ്ച രാവിലെ 9.30-ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി.എസ്.നന്ദിനിയുടെ നേതൃത്വത്തിലായിരിക്കും വാക്സിനേഷന് തുടക്കമിടുക .
വാക്സിന് എടുക്കുന്ന മുറി, എടുത്തശേഷം അരമണിക്കൂര്‍ നിരീക്ഷണത്തിലിരിക്കാനുള്ള മുറി എന്നിവ സജ്ജമാക്കി. വാക്സിന് ദിവസം നൂറുപേര്‍ക്കാണ് നല്‍കുന്നത്. താലൂക്ക് ആശുപത്രിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും വാക്സിന് നല്‍കുന്നത്.