കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന് കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കൊട്ടാരക്കരനിന്നും തിരുവനന്തപുരം റോഡിലൂടെ വീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്നു ജോൺ മാത്യു. ഇതേ ദിശയിൽ പിന്നാലെയെത്തിയ ലോറിയാണ് ഇടിച്ചത്. റോഡിൽ വീണ ജോൺ മാത്യുവിൻ്റെ തലക്ക് ക്ഷതം സംഭവിച്ചു. ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ റോസമ്മ. മക്കൾ: ഫേബ, ലുധിയാ, കെസിയ. കൊട്ടാരക്കര പോലീസ് കേസെടുത്തു.
കൊട്ടാരക്കര ഐ.പി.സി ബേർശേബാ സഭാംഗമാണ്. സംസ്കാരം പിന്നീട്.