ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായി 5,00,100 രൂപ സംഭാവന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍, രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി, മുന്‍ ഉദ്യോഗസ്ഥന് നൃപേന്ദ്ര മിശ്ര എന്നിവരുടെ പ്രതിനിധി സംഘമാണ് വിളിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തിയത്.
രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തുടനീളം ഫണ്ട് ശേഖരം ചെയ്യാനാണ് ട്രസ്റ്റിന്റെ പദ്ധതി. 5,25,000 ഗ്രാമങ്ങളില്‍ ഒരേസമയം ക്യാംപയിന് നടത്തി 48 മണിക്കൂറിനുള്ളില്‍ ബാങ്ക് മുഖേന ശേഖരിക്കാനും പദ്ധതിയുണ്ട്.