മുംബൈ : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാര്‍ ഡാമില്‍ വീണ് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടായത്. പുന്നെ സ്വദേശിയായ സതിഷ ഗുലെ (34) ആണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ രക്ഷപ്പെട്ടു. വാഹനം മുങ്ങുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.
ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കല്‍സുബായ് മലയിലേക്ക് ട്രക്കിംഗിന് പോയതാണ് ഇവര്‍. ഇവിടേക്കുള്ള വഴി അറിയില്ലാത്തതിനാലാണ് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്. ഗൂഗിള്‍ കാണിച്ച റോഡിലൂടെ യാത്ര ചെയ്ത ഇവര്‍ കാറുമായി അണക്കെട്ടില്‍ വീഴുകയായിരുന്നു.
അതേസമയം, പാലം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മഴക്കാലത്ത് പാലം മുങ്ങിയതോടെ ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. ഈ വഴിയിലൂടെയായിരുന്നു മൂവര്‍ സംഘത്തിന്‍്റെ യാത്ര. എന്നാല്‍, പാലത്തിന്റെ അവസ്ഥ വിവരിക്കുന്ന ബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല.