പാലക്കാട് : കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ.

തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തുടർന്ന് നടത്തിയ സ്കാനിംഗിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി.ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിജയദാസ്.