കൊട്ടാരക്കര : കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡിന്റെ 35 -)0 മത് ഇന്ന് രാവിലെ 11 മണിക്ക് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 2020-21 വർഷത്തെ കോർപ്പറേഷന്റെ പദ്ധതികൾ സംബന്ധിച്ച് വിശദമായ അവലോകനവും പ്രവർത്തന പുരോഗതിയും വിലയിരുത്തുകയും ചെയ്തു . വിവിധ പദ്ധതികൾക്കായി തിരഞ്ഞെടുക്കുക്കപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ചു പുരോഗതിയും വിലയിരുത്തി. കൂടാതെ , സർക്കാർ അനുവദിച്ച മുഴുവൻ തുകയും അർഹതപ്പെട്ടവർക്ക് കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.
ചെയർമാൻ ശ്രീ ആർ . ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാനേജിങ് ഡയറക്ടർ ശ്രീ എം ജി രഞ്ജിത്ത് കുമാർ , പ്രൊഫ. പി കെ മാധവൻ നായർ , ശ്രീ രാമചന്ദ്രൻ നായർ , അഡ്വ ആർ ഗോപാലകൃഷ്ണപിള്ള , ശ്രീമതി പ്രീത ബി എസ്, ശ്രീ സി കെ വിനോദൻ എന്നിവർ പങ്കെടുത്തു .