തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിയായ യുവതി രഹസ്യ മൊഴി നല്കി. മജിസ്ട്രേറ്റിനു മുന്നിലാണ് യുവതി രഹസ്യ മൊഴി നല്‍കിയത്.
യുഡിഎഫ് പ്രതിഷേധ സമരത്തിനിടെ മുല്ലപ്പള്ളി യുവതിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മൊഴിയില്‍ പറയുന്നു.
പരാമര്‍ശം ഉണ്ടായപ്പോള്‍ത്തന്നെ ഇതിനെതിരെ വനിതാ കമ്മീഷന് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതി മൊഴി നല്‍കിയത്.