ബാങ്കോക്ക് :സൈനാ നെഹ്വാളിനു രണ്ടാമതും കോവിഡ് പോസിറ്റീവ് . കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈനാ നെഹ്വാള് തായ്ലന്ഡ് ഓപ്പണില്‍ നിന്നും പിന്മാറാന് നിര്‍ബന്ധിതയായി. ഏതാനും ആഴ്ചകള്‍ മുമ്പേയാണ് സൈന കോവിഡ് മുക്തയായത്. തന്റെ മൂന്നാമത് ടെസ്റ്റില്‍ പോസിറ്റീവായതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോകേണ്ടി വന്നത്.സൈനക്ക് ഇതാദ്യമായല്ല കോവിഡ് പിടിപെടുന്നത്. ഏതാനും ആഴ്ചകള്‍ മുന്‍പ് സൈനയ്ക്കും ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പാരുപള്ളി കശ്യപിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. സൈനക്ക് രോഗം പെട്ടെന്ന് ഭേദമായപ്പോള്‍ കശ്യപിന്റെ രോഗം ഭേദമാകുന്നതുവരെ ക്വാറന്റൈനില്‍ ആയിരുന്നു.
