കൊട്ടാരക്കര : ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും കൊട്ടാരക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ (യു ടി യു സി) കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇ.സലാഹുദ്ദീനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും ഇന്ന് മുതൽ സസ്പെന്റ് ചെയ്തു. പാർട്ടിയെ അപകീർത്തിപെടുത്തുന്ന തരത്തിൽ വാർത്തകൾ ഉണ്ടായ സംഭവത്തിന് ഉത്തരവാദി ആണെന്ന് പാർട്ടി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുകയും ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. മണ്ഡലം കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.സോമശേഖരൻ നായർ, വെളിയം ഉദയകുമാർ, കെ.പ്രദീപ് കുമാർ, ബി.തുളസീധരൻ പിള്ള, ലൈലാ സലാഹുദ്ദീൻ, ഷെമീന.ഷംസുദ്ദീൻ, മുഹമ്മദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.
