കൊട്ടാരക്കര: സ്വാമി വിവേകാനന്ദന്റെ 158ാം ജയന്തിയോടനുബന്ധിച്ച് ജില്ലാതല യുവജന സമ്മേളനവും കവിയരങ്ങും സെമിനാറും സംഘടിപ്പിക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും കോട്ടാത്തല മലയാളീ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ (12.01.2021) വൈകിട്ട് 3.30ന് നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം കേന്ദ്രത്തിൽ വച്ച് ജില്ലാതല യുവജന സമ്മേളനവും കവിയരങ്ങും സെമിനാറും സംഘടിപ്പിക്കും. പരിപാടികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര ഗാനരചനയ്ക്ക് സംസ്ഥാന പുരസ്കാരം നേടിയ സുജേഷ് ഹരി, ഗിന്നസ് റിക്കോഡിൽ ഇടംനേടിയ നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവരടക്കം കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ബി.എസ്.ഗോപകുമാറും കൺവീനർ എൻ.ജയചന്ദ്രനും അറിയിച്ചു.
