കൊട്ടാരക്കര : ആർ. വത്സലാബാലകൃഷ്ണൻ അനുസ്മരണ ദിനാചരണം കുളക്കടയിൽ നടന്നു. കേരള കോൺഗ്രസ് (ബി )ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ളയുടെ പത്നി വത്സല ബാലകൃഷ്ണന്റെ മൂന്നാമത് ചരമ വാർഷിക ദിനത്തോട് അനുബന്ധിചുള്ള അനുസ്മരണ പരിപാടി കേരള കോൺഗ്രസ് (ബി )കുളക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റും, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനും ആയ എ. ഷാജു ചേർന്ന് പരുപാടി ഉദ്ഘാടനം ചെയ്തു. ആത്മീയതക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് മാനവികതയെ ഉയർത്തി പിടിച്ച വ്യക്തിത്വം ആയിരുന്നു വത്സല ബാലകൃഷ്ണൻ എന്ന് എ. ഷാജു പറഞ്ഞു. നല്ല ഒരു മനുഷ്യ സ്നേഹിയെ ആണ് നഷ്ടപ്പെട്ടതെന്നും, ജീവകാരുണ്യ രംഗത്തു അവരുടെ സഭാവനകൾ ഓർമ്മിക്കപ്പെടുമെന്നും ഷാജു പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പെരുംകുളം രാജീവ് അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ വച്ച് കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനായ എ ഷാജുവിനെ കുളക്കട മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ ജേക്കബ് വർഗ്ഗീസ് വടക്കടത്ത് കെ. ശങ്കരൻ കുട്ടി, പെരുംകുളം സുരേഷ്, ശശിധരൻ പിള്ള, സന്തോഷ് കുമാർ, രാജേഷ് ആറ്റുവാശ്ശേരി, അനുരാഗ്, മദനൻ, അജിത്, ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
