ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയക്കാണ് രാജ്യം തയാറെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്കോട്ടില്‍ എയിംസിന് തറക്കല്ലിട്ടതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
അതേസമയം പുതുവര്‍ഷ സമ്മാനമായി ഇന്ത്യയില്‍ വൈകാതെ കോവിഡ് വാക്സിനെത്തും. ഓക്സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ് വാക്സിന് അനുമതി നല്‍കിയത്.
ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്സിന് വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു.ഓക്സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്സിന്റെ വലിയൊരു ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്സിന് ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നത്.