കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്കി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കാണിച്ചാണ് നോട്ടിസ്. ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത് കൊച്ചി കസ്റ്റംസ് ഓഫീസിലാണ്.
നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ജി. ഹരികൃഷ്ണന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ നടപടി.
നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹരികൃഷ്ണന് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.
നേരത്തെ അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികളില്‍ നിന്നും ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
രേഖകളില്‍ 2016 മുതല്‍ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്ന വിവരമാണ് ഉള്ളത്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്ന് കസ്റ്റംസ് പറയുന്നു.
പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോള്‍ ഓഫിസിലെ ജീവനക്കാരുടെ അടുപ്പവും കസ്റ്റംസ് പരിശോധിക്കും.