കൊട്ടാരക്കര : മോഷണ കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ, കൊല്ലം റൂറൽ SP ആർ. ഇളങ്കോ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് DYSP എ. അശോകന്റെ നിർദേശ പ്രകാരം കൊല്ലം റൂറൽ ഡാൻസഫ് ഉം കൊട്ടാരക്കര പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയാണ്. നിരവധി മോഷണ മയക്കുമരുന്ന് കേസിലെ പ്രതിയായ തിരുവനന്തപുരം ജില്ലയിൽ ആര്യനാട് പുറത്തിപറ കോളനിയിൽ ആകാശ് ഭവൻ വീട്ടിൽ ശശി മകൻ ശില്പി (25) 1.25 kg കഞ്ചാവുമായി പിടിയിലായി ഇയാൾ കൊല്ലം റൂറൽ ജില്ലയിൽ നിരവധി മോഷണ കേസിൽ പ്രതി ആണ്. ഇയാൾ ശാസ്താംകോട്ട നെടിയവിള കേന്ദ്രികരിച്ചാണ് കഞ്ചാവ് കച്ചവടം നടത്തികൊണ്ടിരുന്നത് ഈ മേഖലയിൽ നടത്തിയ പരിശോധനയിൽ ആണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. കൊല്ലം റൂറൽ ഡാൻസഫ് SI രഞ്ജു R. S, GSI മാരായ ശിവശങ്കരാപിള്ള, അജയകുമാർ അനിൽകുമാർ രാധാകൃഷ്യണപിള്ള,ആശിഷ് കോഹൂർ,സിവിൽ പോലീസ് ഓഫീസർ ബിജോ,കൊട്ടാരക്കര ISHO ജോസഫ് ലിയോൺ, SI പ്രശാന്ത്, ASI സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.