മുംബൈ : വൈറസ് മാനദണ്ഡം ലംഘിച്ച് കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ച നഗരത്തിലെ ഒരു ക്ലബ്ബിൽ പൊലീസ് നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഉള്‍പ്പടെ 34 പേര് അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഡ്രാഗണ്‍ഫ്ളൈ ക്ലബ്ബിലാണ് റെയ്ഡ് നടന്നത്. പ്രശസ്ത ഗായകന് ഗുരു രണ്‍ധാവയും ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പത്നിയായിരുന്ന സുസൈന് ഖാനും ക്ലബ്ബിലെ ഏഴ് ജീവനക്കാരും അറസ്റ്റിലായവരില്‍ പെടുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
യു.കെയില്‍ അതിവേഗം പടരുന്ന വൈറസ് പുതിയ വകഭേദം കണ്ടെത്തിയതോടെ മുംബയില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷത്തിന് മുന്നോടിയായി ഇന്നുമുതല്‍ ജനുവരി 5വരെയാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ്ബിലും പൊലീസ് റെയ്ഡ് നടത്തിയത്.
ബോളിവുഡ്. പഞ്ചാബി, ഭാംഗ്ര, ഇന്‍ഡി പോപ് ഗായകനാണ് ഗുരു രണ്‍ധാവ.