ഖത്തറില്‍ നാളെ മുതല്‍ കോവിഡ് വാക്സിന് നല്‍കും. അല്‍വജ്ബ, ലിബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, റൗദത് അല്‍ ഖെയ്ല്‍, അല്‍ തുമാമ, മുഐദര്‍ എന്നീ ഏഴ് ഹെല്‍ത് സെന്ററുകള്‍ വഴിയാണ് വാക്സിന് നല്‍കുക.
ആദ്യഘട്ടത്തില്‍ പ്രായമായവര്‍, ദീര്‍ഘകാല അസുഖങ്ങളുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുക. രാജ്യത്തെ എല്ലാവര്ക്കും നല്‍കാനുള്ള വാക്സിന് എത്തിക്കുമെന്നും നിലവില്‍ ആദ്യബാച്ചാണ് എത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.ഫൈസര്‍, മൊഡേണ കമ്ബനികളുടെ വാക്സിനാണ് രാജ്യത്ത് നല്‍കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വിതരണം. തുടക്കത്തില്‍ ആര്‍ക്കും നിര്‍ബന്ധമാക്കില്ല.