തൊടുപുഴ : തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവര്‍ത്തക൯ മരിച്ചു . തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത് .
അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു . ചികിത്സയിലിരിക്കെ ഇന്ന് രവി മരിച്ചു . തൊടുപുഴ അരിക്കുഴയില്‍ യുഡിഎഫിന്റെ വിജയാഘോഷങ്ങള്‍ക്കിടെ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചായിരുന്നു അപകടം . അപകടത്തില്‍ മറ്റ് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
