ജമ്മു കാശ്മീരില്‍ സുരക്ഷാ സേന പാക് നിര്‍മ്മിത ഗ്രനേഡുകള്‍ പിടിച്ചെടുത്തു.ഡ്രോണ്‍ ഉപയോഗിച്ചാണ് ഗ്രനേഡുകള്‍ നിക്ഷേപിച്ചത് എന്നാണ് സൂചന. പഞ്ചാബ് പോലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതിര്‍ത്തിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആയുധക്കടത്ത് വര്‍ദ്ധിച്ചുവരികയാണെന്നും സുരക്ഷാ സേന വ്യക്തമാക്കി.
പ്ലാസ്റ്റിക്ക് ബോക്സില്‍ പൊതിഞ്ഞ ആര്‍ഗസ് എച്ച്ജി-84 സീരീസ് ഗ്രനേഡുകളാണ് പോലീസ് കണ്ടെടുത്തത്. ഇവ പാകിസ്താന് റാവല്‍പിണ്ഡിയിലെ ഓര്‍ഡ്നന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഗ്രനേഡുകളാണെന്നാണ് പോലീസിന്റെ നിഗമനം. പതിനഞ്ച് മാസത്തിനിടയ്ക്ക് ഇത് പതിനഞ്ചാമത്തെ തവണയാണ് പാകിസ്താന് അതിര്‍ത്തിയിലൂടെ കടത്താന്‍ശ്രമിച്ച ആയുധങ്ങള്‍ സേന പിടിച്ചെടുക്കുന്നത്.