കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. അധ്യക്ഷ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെനന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ രാഹുല്‍ അത് തള്ളുകയായിരുന്നു.
അതേസമയം, ഇനിയും അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയും ശക്തി പ്രാപിക്കുകയും വേണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതിനിടെ സോണിയ ഗാന്ധി മാറുന്നത് തെരഞ്ഞെടുപ്പിലൂടെ വേണമെന്ന് വിമത നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി നോമിനേഷന് വേണ്ട. താത്കാലിക അധികാരം തെരഞ്ഞെടുക്കപ്പെടുന്ന അധ്യക്ഷന്‍ നല്‍കണമെന്നും വിമത നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യക്ഷ പദത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വിരോധമില്ലെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.
യോഗത്തില്‍ വിമത നേതാക്കള്‍ക്കൊപ്പം ഹൈക്കമാന്‍ഡ് നേതാക്കളും പങ്കെടുത്തിരുന്നു. പ്രധാനമായും സംഘടനാ പ്രശ്നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെഞ്ഞെടുപ്പിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവച്ചു.