കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭാ തദ്ദേശ തെരഞ്ഞെടുപ്പില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു. വോട്ടെണ്ണല്‍ ദിനം മുതല്‍ 30 ദിവസത്തിനകം എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ( സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദിനം മുതല്‍ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച (ഡിസംബര്‍ 16) തീയതിവരെയുള്ള കണക്കുകൾ) ജില്ലാ ഫോറം 30 ല്‍ തയ്യാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
കണക്കുകള്‍ തയ്യാറാക്കി നല്‍കേണ്ട ഫോറം 30-ന്റെ പകര്‍പ്പുകള്‍ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്നും ലഭിക്കും.