തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ കോര്‍പ്പറേഷനുകളിലുള്‍പ്പെടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ച സ്ഥിതി വിശേഷമാണ് കാണാന്‍ കഴിയുന്നത്. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 511 ഇടത്ത് എല്‍ഡിഎഫും 369 ഇടത്ത് യുഡിഎഫും 26 ഇടങ്ങളില്‍ ബിജെപിയും വിജയിച്ചു. ആറ് കോര്‍പ്പറേഷനുകളില്‍ 5 സീറ്റ് എല്‍ഡിഎഫും 1സീറ്റ് യുഡിഎഫും നേടി.
മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകള്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.
അതേസമയം, തൃശൂരില്‍ യുഡിഎഫ് വിമതന്റെ നിലപാട് നിര്‍ണായകമാകും. ഇതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് വിമതന് എംകെ വര്‍ഗീസ് അറിയിച്ചു.കോണ്‍ഗ്രസ് വിമതന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി കെ ഷാജനും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി രാജന് പല്ലനും പറയുന്നു.