കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ഭരണം പിടിച്ചെടുത്ത് എല്‍.ഡി.എഫ്. ചരിത്ര വിജയമാണ് കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫ് നേടുക. എല്‍.ഡി.എഫ് 34 സീറ്റും യു.ഡി.എഫ് 31 സീറ്റും നേടി. അഞ്ചിടത്ത് എന്‍.ഡി.എയും സീറ്റ് നേടി.അതേസമയം കോര്‍പറേഷനില്‍ നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര് ലീഗ് വിമതനും ഒരു യു ഡി എഫ് വിമതനും ഒരാള്‍ എല്‍ ഡി എഫ് വിമതനുമാണ്.
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 38 സീറ്റുകളാണ്. യു.ഡി.എഫ് ഭരിക്കുന്ന കോര്‍പറേഷനില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.