മിനിസോട്ട : വളര്‍ത്തു നായയുടെ ആക്രമണത്തില്‍ 14 കാരന് മരിച്ചു . യു എസിലെ മിനിസോട്ടയിലാണ് സംഭവം . അമര്‍ ടൗണ്‍ഷിപ്പിലുള്ള ഡിയോന്‍ ബുഷ് എന്ന വിദ്യാര്‍ത്ഥിയാണ് വീട്ടില്‍ വളര്‍ത്തുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ ആക്രമണത്തില്‍ മരിച്ചത് .
ശരീരം മുഴുവന്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിയോണിനെ പിതാവാണ് ആദ്യം കാണുന്നത് . ഉടന്‍ തന്നെ ഡിയോണിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരിച്ചു .
പോളണ്ടില്‍ നിന്നും ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ ഡിയോണിന്റെ വീട്ടില്‍ കൊണ്ടു വന്നത് . പലപ്പോഴും നായ അക്രമാസക്തനായിരുന്നുവെന്നാണ് ഡിയോണിന്റെ വീട്ടുകാര്‍ പറയുന്നത് . ഡിയോണിനെ നായ ആക്രമിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല . വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നായയെ പോലീസ് വെടിവെച്ച് കൊന്നു .