പട്ടാമ്പി : ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബി എ. സംസ്കൃതം, മലയാളം, ഇംഗ്ലീഷ്-ഹിസ്റ്ററി ഡബിൾ മെയിൻ, ബി ബി എ , ബി കോം , ബി എസ് സി. ഫിസിക്സ് , കെമിസ്ട്രി എന്നീ ബിരുദ കോഴ്സുകളിൽ എസ് ടി സീറ്റുകളും ബി എ. അറബിക് കോഴ്സിൽ എസ് സി, എസ് ടി സീറ്റുകളും ഒഴിവുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 18/12/2020, 12 മണിക്ക് മുമ്പായി കോളേജിൽ ഹാജരാകേണ്ടാതാണ്. വിശദ വിവരങ്ങൾക് 9847068380 എന്ന നമ്പറിൽ ബന്ധപെടുക.