ചവറ : നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണവും ഖോ ഖോ സൗഹൃദ മൽസരവും ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണവും സംഘടിപ്പിച്ചു.
എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.വൈസ് പ്രസിഡന്റ് ബിജു കരുവാ നയിച്ച ദീപ ശിഖ പ്രയാണം ചവറ എ ഈ ഒ എൽ മിനി ഫ്ളാഗ് ഓഫ് ചെയ്തു.ചവറ ബി ആർ സി യിൽ നടന്ന യോഗം കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ.കബീർഷ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ജില്ലാ ട്രഷറർ ഷാനവാസ് സഫയർ നിർവഹിച്ചു.കായിക രംഗത്തെ സ്തുത്യർഹമായ സേവനത്തിന് നജിം ,സക്കീന എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജില്ലാ സെക്രട്ടറി ഉണ്ണി,റോബിൻ,അബി,ഡോ. സുജിത് വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു