ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഡിസംബര്‍ പത്തിന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മൂന്ന് പേര് അടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം മൂവരും ഓടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പരിക്കേറ്റ പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രസ്താവനയും പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
