പാലക്കാട് : കെ ഗോവിന്ദൻകുട്ടി മേനോൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുമരനെല്ലൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു .
കെ ഗോവിന്ദൻകുട്ടി മേനോന്റെതെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പാലക്കാട് മുൻ ഡിസിസി പ്രസിഡണ്ട് സി വി ബാലചന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തൃത്താല എം.എൽ.എ. അഡ്വ. വി.ടി. ബൽറാം ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി. അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായിരുന്നു.യോഗത്തിൽ സി പി മോഹനൻ,പി എ സലാം മാസ്റ്റർ, പി.വി. മുഹമ്മദാലി,പി. മാധവദാസ് , വി.പി. ഫാത്തിമ്മ,എം.എ. ശ്രീനിവാസൻ ,എം.എം. സേതുമാധവൻ , P.Vഅശോകൻ,കെ.അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.