സിങ്കപ്പൂര്‍: ഫൈസര്‍-ബയോണ്‍ടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിന് സിങ്കപ്പുര്‍ അനുമതി നല്കി. ഡിസംബര്‍ അവസാനം മുതല്‍ എല്ലാ സിങ്കപ്പുര്‍ സ്വദേശികള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയന്‍ ലൂങ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബലവിഭാഗക്കാര്‍ എന്നിവര്‍ക്ക് പുറമേ പ്രധാനമന്ത്രി ഉള്‍പ്പടെയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് ലഭിക്കും.
