കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവർത്തകൻ അറസ്റ്റിലായി. കണ്ണൂർ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 വയസുകാരനായ ലീഗ് പ്രവര്ത്തകന് കള്ളവോട്ട് ചെയ്യാനെത്തിയത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
പ്രവാസിയായ സഹോദരന്റെ വോട്ട് ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. കേവലം 16 വയസ് മാത്രമുള്ള പ്രവർത്തകനെ ഇത്തരം വലിയ കുറ്റം ചെയ്യാന്‍ ഏല്‍പ്പിക്കുകയായിരുന്നു ലീഗ്.
കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാർഡിലാണ് കോൺഗ്രസ് പ്രവർത്തകൻ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമം എന്ന കോൺഗ്രസ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തത്.