ലോകവ്യാപകമായി ഗൂഗിള്‍,ജിമെയില്‍ സേവനങ്ങള്‍ പണിമുടക്കി. ജിമെയില്‍ സര്‍വിസ്,യൂട്യൂബ്,ഗൂഗിള്‍ ഡ്രൈവ്, പ്ലേ സ്റ്റോര്‍ എന്നിവയുടെ സേവനമാണ് ലഭ്യമല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെയാണ് സര്‍വിസുകള്‍ ലഭ്യമല്ലാതായി തുടങ്ങിയത്.മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്.
