ജപ്പാനുമായി സൈനിക സഹകരണം ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന.ഇതേതുടര്‍ന്ന് വ്യോമസേന മേധാവി മാര്‍ഷല്‍ ആര്‍കെഎസ് എയര്‍ ചീഫ് മാര്ഷല്ബദൗരിയയുമായി ജനറല്‍ ഇസൂസു ഷുന്‍ജി കൂടിക്കാഴ്ച നടത്തി. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയാണ് ഷുന്‍ജി ബദൗരിയയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരു വ്യോമസേനാ മേധാവിമാരും തമ്മില്‍ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. ഇരു സേനകളും തമ്മിലുള്ള സഹകരണം ദൃഢമാക്കുന്നതിനെക്കുറിച്ചാണ് ഇരു വ്യോമസേനാ മേധാവിമാരുടെയും ചര്‍ച്ചയില്‍ പ്രധാന വിഷയമായത് . ഇതിനായി കൈക്കൊള്ളാവുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇരുവരും തമ്മില്‍ സംസാരിച്ചു. സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ വ്യോമസേനകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇരു വ്യോമസേനാ മേധാവിമാരും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.