തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് എറണാകുളം സിജെഎം കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.
ജയില്‍ ഡിജിപിക്കും സൂപ്രണ്ടിനുമാണ് കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം, സ്വപ്നയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഈ മാസം 22 വരെ സ്വപ്നയെ റിമാന്‍ഡ് ചെയ്തു.
തന്നെ ജയിലില്‍ ചിലര്‍ വന്ന് കണ്ടിരുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലരാണ് ജയിലില്‍ വന്ന് തന്നെ കണ്ടത്. ഇതിനാല്‍ തനിക്ക് സംരക്ഷണം നല്‍കണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്.