ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിൽ 300 -ളം പേരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ 170 പേർ ആശുപത്രി വിട്ടെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ഏലൂരുവിലാണ് നൂറുകണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചത് കൊണ്ടെന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ആദ്യം കരുതിയെങ്കിലും ഇതല്ല കാരണമെന്ന തിരിച്ചറിഞ്ഞു. എന്നാല്‍ മറ്റെന്തുകൊണ്ടാണ് ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടായതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ സർക്കാർ സ്ഥലത്തേക്കയച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഏലൂരു ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു.
ഏലൂരുവില്‍ ആളുകൾ കൂട്ടത്തോടെ തളർന്ന് വീണതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയിൽ ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചതാണ് തളർച്ചയ്ക്ക് കാരണമെന്ന് ആദ്യം കരുതിയെങ്കിലും വെള്ളം പരിശോധിച്ചതില്‍ നിന്ന് ഇതല്ല കാരണമെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് മന്ത്രിയും ഏലൂരുവിന്റെ നിയമസഭാ പ്രതിനിധിയുമായ ഉപമുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് പറഞ്ഞു.
