രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. 16 ദിവസത്തിനിടെ 12മത് തവണയാണ് ഇന്ധന വില വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 2.20 രൂപയും ഡീസലിന് 3.13 രൂപയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 85.13 രൂപയും ഡീസലിന് 79.07 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 85.13 രൂപയും ഡീസലിന് 79.07 രൂപയാണ് വില. കൊച്ചിയില്‍ പെട്രോള്‍ 83.29 രൂപ, ഡീഡല്‍ 77.32 രൂപ. കോഴിക്കോട് പെട്രോള്‍ 83.64 രൂപ, ഡീസല്‍ 77.68 രൂപ. ഡല്‍ഹിയില്‍ പെട്രോള്‍ വില 83.13 രൂപയായി. ഡീസലിന് 73.32 രൂപയാണ് വില. മുംബൈയില്‍ പെട്രോള്‍ 89.78 രൂപ, ഡീസല്‍ 79.93 രൂപ.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.