Asian Metro News

ഭാര്യയെ സംശയം: 6 വയസ്സുകാരി മകളുടെ മുന്നിൽ വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്നു

 Breaking News
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...

ഭാര്യയെ സംശയം: 6 വയസ്സുകാരി മകളുടെ മുന്നിൽ വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്നു

ഭാര്യയെ സംശയം: 6 വയസ്സുകാരി മകളുടെ മുന്നിൽ വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്നു
December 04
07:27 2020

പീരുമേട് : ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ ഭർത്താവ് ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ(36) അറസ്റ്റിൽ. ഇന്നലെ പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു.
0 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്ക്കൊപ്പം വരികയായിരുന്നു. ഇവർക്ക് ആറു വയസ്സുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ. ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മിൽ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേൽ സംശയം ഉണ്ടായിരുന്ന രാജൻ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. വീട്ടിൽ വച്ചു തന്നെ രാജലക്ഷ്മി മരിച്ചു.
ഇരുവരും തമ്മിൽ കലഹം നടക്കുന്നതായി രാജന്റെ അമ്മ അയൽ വീടുകളിൽ അറിയിച്ചു എങ്കിലും കലഹം നിത്യ സംഭവം ആയതിനാൽ ആരും കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോൾ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവ ശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment