കോഴിക്കോട്: കൊയ്ലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാർക്ക് നേരെ ഗുണ്ടാ ആക്രമണം. പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയ്ലാണ്ടി സ്വദേശിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടംഗ ഗുണ്ടാ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയായിരുന്നു ആക്രമണം നടത്തിയത്. വധുവിന്റെ ബന്ധുക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മുഹമ്മദ് സ്വാലിഹ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ലോക്ക് ഡൗണ്‍ സമയത്ത് ബന്ധുക്കളുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് വധുവിന്റെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവര്‍ ദമ്പതിമാർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാഹനം തടഞ്ഞ് നിര്‍ത്തി വരനെ പിടിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയുമായിരുന്നു. നാട്ടുകാര്‍ തടഞ്ഞതു കൊണ്ടാണ് യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ കേസ് ര