മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ല; ഐസിഎംആർ

സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. അപകടസാധ്യതയുള്ള ആളുകളെ കണ്ടെത്തി രോഗത്തിന്റെ പകര്‍ച്ച തടയാനായാണ് വാക്സിന് നല്‍കേണ്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.രോഗം ബാധിച്ച ആളുകള്‍ക്കും രോഗം മാറിയവര്‍ക്കും വാക്സിന് നല്‍കണോ എന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും ഡോ. ബല്‍റാമും വ്യക്തമാക്കി. പക്ഷേ, വാക്സിന് എടുക്കുന്നവരില്‍ ആന്റിബോഡികളുണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും രോഗം ബാധിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
പ്രതിരോധവത്കരണത്തില് ശാസ്ത്രീയമായ കാര്യങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയേ പറയാനാകൂ എന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. 25-30 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രം തയാറെടുക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കുമാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
There are no comments at the moment, do you want to add one?
Write a comment