ശ്രീനഗറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീനഗര്‍- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ജയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇതെന്നും, ആക്രമണ ശേഷം ഇവര്‍ കാറില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കശ്മീര്‍ ഐജി പറഞ്ഞു
