പുത്തൂർ: കഴിഞ്ഞ ദിവസം (24.11.2020) വൈകിട്ട് 4 മണിയോടുകൂടി കോട്ടാത്തല തലയിണവിള എന്ന സ്ഥലത്ത് കരാർ തൊഴിലാളികൾക്ക് നിർദ്ദേശം നൽകി പ്രവർത്തി എടുത്തു വരികയായിരുന്ന കെ.എസ്.ഇ.ബി ഓവർസിയറായ കോട്ടാത്തല സായിദർശനയിൽ വിജയൻപിള്ളയെ ആക്രമിച്ച് പരിക്കേൽപിച്ച് ഡ്യൂട്ടിക്ക് തടസം ഉണ്ടാക്കിയ കേസിലെ പ്രതിയായ ഏറത്ത് കുളക്കട പനച്ചിവിളയിൽ വീട്ടിൽ ഗോവിന്ദൻ മകൻ ഹരിദാസ് (31) നെ പുത്തൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
