തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി, സിഐടിയു അടക്കമുള്ള പത്തോളം സംഘടനകളുടെ ദേശീയ പണിമുടക്ക് നവംബര്‍ 26ന് നടക്കും. ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പെതാുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.
പാല്, പത്രം, ഉള്‍പ്പടെയുള്ള ആവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും സരസമിതി വ്യക്തമാക്കി. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തില്ല. കേരളത്തില്‍ ഒരു കോടി അറുപത് ലക്ഷം പേര് പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ അറിയിച്ചു.
നവംബര്‍ 25 അര്‍ദ്ധ രാത്രി ആരംഭിക്കുന്ന പണിമുടക്ക് 26ന് അര്‍ദ്ധ രാത്രിയാണ് അവസാനിക്കുക. പണിമുടക്ക് എല്ലാ മേഖലയിലും പൂര്‍ണമാകുമെന്ന് സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള അറിയിച്ചു. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും