ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് വ്യക്തമാക്കി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് എന്‍ സി ബി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ സി ബി നാല് ദിവസം ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ബിനീഷിനെ ഇന്നലെ പരപ്പന ആഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തിരികെയെത്തിച്ചു. കസ്റ്റഡി അപേക്ഷ എന്‍ സി ബി നീട്ടി ആവശ്യപ്പെട്ടിരുന്നില്ല.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്നലെ ഉച്ചയോടെ സെഷന്‍സ് കോടതി മുൻപാകെ ഹാജരാക്കിയതിനു പിന്നാലെയാണ് ബിനീഷിനെ ജയിലിലേക്കു തന്നെ മാറ്റിയത്.
