എറണാകുളം / കൊച്ചി : പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഇതിന്റെ ചുമതല എറണാകുളം ഡിഎംഒയെ ഏല്‍പ്പിക്കണമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.
ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക-മാനസിക ആരോഗ്യനില ഞായറാഴ്ചയോ തിങ്കളാഴ്ചയോ പരിശോധിക്കണമെന്നും ചൊവ്വാഴ്ച രാവിലെ 11ന് മുന്‍പായി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അതേ സമയം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം കോടതി തള്ളി.
