ന്യൂഡല്‍ഹി: ഭൂട്ടാന് മേഖലയ്ക്കു രണ്ടു കിലോമീറ്ററിനുള്ളില്‍ പുതിയ ഗ്രാമം സൃഷ്ടിച്ച് ചൈന എത്തിയിരിക്കുന്നു. 2017ല്‍ ഇന്ത്യ ചൈന സംഘര്‍ഷം ഉണ്ടായ ദോക്ലായ്ക്ക് 9 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ പുതിയ ഗ്രാമം ഉള്ളത്. ചൈനയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.
ഭൂട്ടാന് രണ്ടു കിലോമീറ്ററിനുള്ളില്‍ മാത്രം ഈ ഗ്രാമം സൃഷ്ടിക്കപ്പെടുമ്പോൾ ഇന്ത്യ എക്കാലത്തും ഭയപ്പെട്ടിരുന്ന ഒരു നീക്കത്തിലേക്കാണ് ചൈനയുടെ പുതിയ മുന്നൊരുക്കം. ഇന്ത്യ, ഭൂട്ടാന് പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം. വളരെ കുറച്ച് സൈനിക ശേഷി മാത്രമുള്ള ഭൂട്ടാന്റെ പ്രാദേശിക ഐക്യത്തെ ഇല്ലാതാക്കുമെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയും ചൈനയും തമ്മില്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷങ്ങളില്‍ ഒന്നാണ് ദോക്ലായില്‍ അരങ്ങേറിയത്. രണ്ടര മാസത്തോളമാണ് ഇത് നീണ്ടു നിന്നതാണ്. തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യ സൈനികര്‍ വീകമൃത്യു വരിച്ച ഏറ്റുമുട്ടലിന്റെ തുടര്‍ചലനങ്ങള്‍ നില്‍ക്കവെയാണ് ചൈനയുടെ പുതിയ നീക്കം