വാളയാർ: തക്കാളി ലോഡെന്ന വ്യാജേന മിനിലോറിയിൽ കേരളത്തിലേക്ക് കടത്തിയ സ്ഫോടക വസ്തുക്കൾ ഡാൻസാഫ് സ്ക്വാഡും വാളയാർ പോലീസും ചേർന്ന് പിടികൂടി. 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും, 7500 ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്.
തമിഴ്നാട്, ധർമ്മപുരി ജില്ല, അരൂർ താലൂക്ക്, തമ്മപേട്ട സ്വദേശി രവി, വ : 38, തിരുവണ്ണാമല ജില്ല , ചെങ്കം താലൂക്ക്, കോട്ടാവൂർ സ്വദേശി പ്രഭു വ :30 എന്നിവരെ വാളയാർ പോലീസ് അറസ്റ്റു ചെയ്തു.
യാതൊരു രേഖയുമില്ലാതെയാണ് ഇത്രയും സ്ഫോടക വസ്തുക്കൾ കടത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്. സേലത്തു നിന്നും അങ്കമാലിയിലേക്കാണ് കടത്തിയത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റെ നിർദ്ദേശ പ്രകാരം വാളയാർ സബ് ഇൻസ് പെക്ടർ സതീഷ് കുമാർ, ASI അനിൽ കുമാർ, SCPO രവി , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, T. R. സുനിൽ കുമാർ, B.നസീറലി, റഹീം മുത്തു, ബ്രിജിത്ത്, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, S.ഷനോസ് , R. രാജീദ്, K. ദിലീപ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.




