ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുമായി വന്‍ സാമ്പത്തിക ഇടപാട് നടത്തിയ നാലുപേരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചെങ്കിലും നാലുപേരും ഹാജരായില്ല. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇതില്‍ എസ്.അരുണ്‍ പത്ത് ദിവസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചു. അബ്ദുള്‍ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ല. ഇതോടെ ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തില്‍ മുന്നോട്ടുപോകാനാകാതെ നില്‍ക്കുകയാണ് ഇ.ഡി. ഈ സാഹചര്യം ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബുധനാഴ്ച കോടതിയെ ഇ.ഡി. അറിയിക്കും.
അബ്ദുല്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെ തന്നെ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ക്ക് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് ഇ.ഡി. കടക്കും.